Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Registration For The

Europe

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജൺ കലാമേള രജിസ്ട്രേഷൻ സെപ്റ്റംബർ 10ന്  ആരംഭിക്കുന്നു

കേരളത്തിന്‍റെ കലയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, യുകെയിലെ മലയാളി സമൂഹത്തിന്‍റെ കലാപ്രതിഭകൾക്ക് വലിയൊരു വേദിയൊരുക്കുകയും ചെയ്യുന്ന യുക്മ കലാമേള മാമാങ്കത്തിന് ഈസ്റ്റ് ആംഗ്ലിയ റീജൺ തയ്യാറെടുക്കുകയാണ്.

‌ഒക്ടോബർ മൂന്നിന് റെയ്‌ലിയിലെ (rayleigh) സ്വൈൻ പാർക്കു സ്കൂളിൽ നടക്കുന്ന കളമേളയുടെ രജിസ്ട്രേഷൻ ഇന്ന് സെപ്റ്റംബർ 10ന് ആരംഭിക്കുകയാണ്. റീജണലിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികൾ കലാമേളയിൽ പങ്കെടുക്കും. യുകെയിലെ ഏറ്റവും വലിയ റീജണലുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ കലോത്സവത്തെ യുക്മ നാഷണൽ കമ്മറ്റിയും പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

യുകെയിൽ ജനിച്ചുവളരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് മലയാളത്തിന്‍റെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിൽ ഇത്തരം വേദികൾക്ക് നിർണായകമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ, കലാമേളയിലെ ഓരോ പങ്കാളിത്തവും ഒരു മത്സരത്തിലെ പങ്കാളിത്തം മാത്രമല്ല; നമ്മുടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് കൈമാറുന്ന ഒരു ചെറിയ ചുവടുകൂടിയാണ്.

യുക്മ കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ വിശാലമായ പങ്കാളിത്തമാണ്. ചെറിയ കുട്ടികൾ മുതൽ യുവതലമുറയും മുതിർന്നവരും (സൂപ്പർ സീനിയർ കാറ്റഗറി വരെ) തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ ഈ വേദിയിലേക്ക് എത്തുന്നു. ഒരു കുഞ്ഞിന്റെ ആദ്യത്തെ നൃത്തച്ചുവടുകൾ മുതൽ, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരാളുടെ സംഗീതാവിഷ്കാരം വരെ ഒരേ അരങ്ങിൽ എത്തുമ്പോൾ അത് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മനോഹരമായൊരു സാംസ്കാരിക അനുഭവമായി മാറുന്നു.

ഈസ്റ്റ് ആംഗ്ലിയയിലെ എല്ലാ മലയാളി കുടുംബങ്ങളോടും കലാപ്രേമികളോടും കലാകാരന്മാരോടും ഈ കലാമേളയിൽ സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. നമ്മുടെ കുട്ടികൾക്ക് നാം കൈമാറേണ്ടത് സമ്പാദ്യവും സൗകര്യങ്ങളും മാത്രമല്ല നമ്മുടെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും കൂടിയാണ് അതിനുള്ള ഏറ്റവും മനോഹരമായ മാർഗങ്ങളിൽ ഒന്നാണ് ഇത്തരം കലാവേദികൾ എന്നും അവർ ഓർമ്മിപ്പിക്കുന്നു.

മത്സരിക്കാൻ താല്പര്യമുള്ളവർ അവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ ആരംഭിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റി അഭ്യർഥിക്കുന്നു. കലാമേളയുടെ നിയമാവലിയും മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങളും അസോസിയേഷനുകളിൽ നിന്നും ലഭ്യമാകും. ഈ കലാമേളയിലെ വിജയികൾ ഈസ്റ്റ് ആംഗ്ലിയയെ പ്രതിനിധീകരിച്ചുകൊണ്ട് നവംബർ 7ന് ഗ്ലോസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കാനുള്ള അവസരം നേടുകയും ചെയ്യും.

കലാമേള നടക്കുന്ന വേദിയുടെ വിലാസം

The Sweyne Park സ്കൂൾ, Sir Walter Raleigh Dr, Rayleigh SS6 9BZ

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക

കലാമേള കോർഡിനേറ്റർ: സുമേഷ് അരവിന്ദാക്ഷൻ 07795 977571

റീജിയണൽ പ്രസിഡന്റ്: ജോബിൻ ജോർജ്
07574 674480

റീജിയണൽ സെക്രട്ടറി: ഭുവനേഷ് പീതാംബരൻ 07862 273000

നാഷണൽ കമ്മിറ്റി അംഗം: ജയ്സൺ ചാക്കോച്ചൻ 07359 477189

Latest News

Corehub Up